​പോ​ക്സോ: യു​വാ​വി​ന് 34 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

തൊ​ടു​പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ഹെ​ലി​ബ​റി​യ മൊ​ട്ട​ല​യം സ്വ​ദേ​ശി പ്ര​വീ​ൺ റോ​യി​ക്ക്​ (26) 34 വ​ർ​ഷം ക​ഠി​ന ത​ട​വും 2,70,000 രൂ​പ പി​ഴ​യും . ഇ​ടു​ക്കി അ​തി​വേ​ഗ (പോ​ക്സോ) കോ​ട​തി ജ​ഡ്ജി ഡി.​എ​സ് നോ​ബ​ലാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2024ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 23 പ്ര​മാ​ണ​ങ്ങ​ളും 16 സാ​ക്ഷി​ക​ളെ​യും പ്രോ​സി​ക്യൂ​ഷ​ൻ, കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പി​ഴ​യാ​യി കി​ട്ടി​യ തു​ക പെ​ൺ​കു​ട്ടി​ക്കു ന​ൽ​ക​ണ​മെ​ന്നും, അ​ല്ലാ​ത്ത​പ​ക്ഷം 11 മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. കൂ​ടാ​തെ കു​ട്ടി​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​യോ​ടും കോ​ട​തി ശി​പാ​ർ​ശ ചെ​യ്തു. പ്ര​തി, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ശി​ക്ഷ​യാ​യ 20 വ​ർ​ഷം ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - POCSO: Youth sentenced to 34 years rigorous imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.