ഭോപാൽ: മറ്റ് പുരുഷൻമാരുമായി ബന്ധം പുലർത്തുന്ന, ഭാര്യമാരെ പരസ്പരം കൈമാറുന്ന കരാർ അനുസരിക്കാൻ വിസമ്മതിച്ച യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം. രാജസ്ഥാനിലെ ബികാനറിലെ ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ ഭോപാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബികാനറിലെ ഫൈവ്സ്റ്റാർ ഹോട്ടലിന്റെ മാനേജറാണ് യുവതിയുടെ ഭർത്താവ്.
യുവതിയെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട ഭർത്താവ് അമ്മാർ അവരുടെ ഫോൺ പിടിച്ചുവാങ്ങിക്കുകയും ചെയ്തു. മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്ന അമ്മാർ നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തുന്ന വ്യക്തിയാണെന്നും പരാതിയിൽ പറയുന്നു.
ഭാര്യമാരെ കൈമാറുന്ന പരിപാടിയിൽ അംഗമാകണമെന്ന് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തയാറാകാത്തതിന്റെ പേരിൽ ക്രൂരമായി മർദിക്കുകയും സംസ്കാരമില്ലാത്തവൾ എന്ന് അധിക്ഷേപിക്കുകയും ചെയ്തു. കൂടാതെ 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും പരാതിയിലുണ്ട്. പരാതിയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.