സിഡ്നിയിലെ ബോണ്ടി ബീച്ചിൽ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു; അക്രമികളുടെ ദൃശ്യങ്ങൾ പുറത്ത്

സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 12 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റ 30ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 2.17 ഓടെയാണ് വെടിവെപ്പുണ്ടായത്.

അക്രമികൾ ആളുകൾക്കു നേരെ 50 തവണ വെടിയുതിർത്തുവെന്നാണ് ദൃക്സാക്ഷി റിപ്പോർട്ട്. അക്രമികളിലൊരാളെ പൊലീസ് വെടി വെച്ചുകൊന്നു. ഒരു പ്രതി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മൂന്നാമത്തയാൾക്കായി തിരച്ചിൽ നടക്കുന്നു. അക്രമികളുടെ കാറിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. സംഭവത്തിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റോണി ആൽബനീസ് അപലപിച്ചു.


Tags:    
News Summary - 10 shot dead in sidny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.