കൊല്ലപ്പെട്ട സന്തോഷ് മൊഗവീര
Posted On
date_range Updated On
date_range മദ്യപാനത്തിനിടെ യുവാവ് കൊല്ലപ്പെട്ടു; നാലുപേർ അറസ്റ്റിൽ
മംഗളൂരു: ബ്രഹ്മാവർ താലൂക്കിലെ കൊട്ടത്തട്ട് പടുക്കെരെയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തി. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പടുകെരെ സ്വദേശി സന്തോഷ് മൊഗവീരയാണ് (30) മരിച്ചത്. പറമ്പള്ളി പടുകെരെയിലെ ദർശൻ (21), ശാസ്താൻ പാണ്ഡേശ്വരം നീരടി ജെഡുവിലെ കൗശിക് (21), കോട്ടത്തട്ടു പടുകെരെ സ്വദേശികളായ അങ്കിത് (19), സുജൻ (21) എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായവർ
ഞായറാഴ്ച വൈകീട്ടാണ് സംഭവം. മദ്യാപാനത്തിനിടെ സന്തോഷിന്റെ കുടുംബവുമായി ബന്ധപ്പെട്ട സംസാരമാണ് ആക്രമണത്തിലെത്തിയത്. ഇതിനിടെ കഴുത്തിനു പിന്നിൽ അടിയേറ്റ സന്തോഷ് കുഴഞ്ഞുവീണു. ബ്രഹ്മാവറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. കോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.