അ​ഹ​മ്മ​ദ് ഷാ​ബി​ത്ത്, മു​ഹ​മ്മ​ദ് ഷം​ഷീ​ർ, നൗ​ഷീ​ൻ

എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

മംഗളൂരു: ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് മംഗളൂരുവിലെ വിൽപനക്കാർക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ മൂന്നുപേരെ സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു മല്ലൂർ സ്വദേശി അഹമ്മദ് ഷാബിത്ത് (35), ബണ്ട്വാൾ പെർളി സ്വദേശി മുഹമ്മദ് ഷംഷീർ (36), സരപ്പാടി സ്വദേശി നൗഷീൻ (27) എന്നിവരാണ് അറസ്റ്റിലായതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ സി.എച്ച്. സുധീർ കുമാർ റെഡ്ഡി പറഞ്ഞു.

സി.സി.ബി യൂനിറ്റ് പൊലീസ് അർക്കുലക്ക് സമീപം കാർ തടഞ്ഞുനിർത്തി അഹമ്മദ് ഷാബിത്തിനെയും കൂട്ടാളികളെയും പിടികൂടുകയായിരുന്നു. 90 ഗ്രാം എം.ഡി.എം.എയും കാറും അവരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

അഹമ്മദ് ഷാബിത്ത് ബംഗളൂരുവിൽ നിന്ന് പതിവായി എം.ഡി.എം.എ വാങ്ങി മംഗളൂരുവിലെ മയക്കുമരുന്ന് കടത്തുകാർക്ക് വിതരണം ചെയ്തിരുന്നതായി പൊലീസ് വെളിപ്പെടുത്തി. സംശയം ഒഴിവാക്കാൻ സംഘം നൗഷീൻ എന്ന സ്ത്രീയുടെ സഹായത്തോടെ എം.ഡി.എം.എ കടത്തുകയായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മംഗളൂരു സിറ്റി സി.സി.ബി യൂനിറ്റിലെ ഉദ്യോഗസ്ഥരും ജീവനക്കാരും വലവീശിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കങ്കനാടി സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Three arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.