Posted On
date_range Updated On
date_range കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം; സി.പി.എം പ്രവർത്തകന് ഗുരുതര പരിക്ക്, കൈപ്പത്തി ചിതറി
കണ്ണൂർ: കണ്ണൂർ പിണറായിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന് ഗുരുതര പരിക്ക്. സി.പി.എം പ്രവർത്തകനായ വിപിൻ രാജിനാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിപിൻ രാജിന്റെ കൈപ്പത്തി ചിതറിയെന്നാണ് റിപ്പോർട്ട്.
പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം. ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. വിപിൻരാജിന്റെ വീടിന് സമീപത്ത് വെച്ച് തന്നെയാണ് സംഭവം. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ രാജെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ, പടക്കമാണ് പൊട്ടിയതെന്നാണ് സി.പി.എം കേന്ദ്രങ്ങളിൽ നിന്ന് വരുന്ന വിശദീകരണം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പടക്കമാണോ മറ്റെന്തെങ്കിലും സ്ഫോടകവസ്തുവാണോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.