ബംഗളൂരു: സീരിയൽ സിനിമാ താരമായ ചൈത്രയെ ഭർത്താവും നിർമാതാവുമായ ഹർഷവർദ്ധന്‍റെ നിർദേശ പ്രകാരം ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ബംഗളൂരുവിലാണ് സംഭവം നടന്നത്. ചൈത്രയുടെ സഹോദരി നൽകിയ പരാതി അനുസരിച്ച് ദാമ്പത്യ പ്രശ്നങ്ങൾ കാരണം ഇരുവരും എട്ട് മാസത്തോളമായി പിരിഞ്ഞു കഴിയുകയായിരുന്നു. ഇതിനു ശേഷവും ചൈത്ര സീരിയൽ അഭിനയം തുടർന്നിരുന്നു.
ഡിസംബർ ഏഴിന് മൈസൂരുവിലേക്ക് ഷൂട്ടിങിന് പോകവെയാണ് ഹർഷവർദ്ധന്‍റെ നിർദേശ പ്രകാരം ക്വട്ടേഷൻ സംഘം ചൈത്രയെ തട്ടിക്കൊണ്ടുപോയത്. മൈസൂരു റോഡ് മെട്രോ സ്റ്റേഷൻ പരിസരത്തു വച്ചാണ് ചൈത്രയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയത്.
ചൈത്ര സുഹൃത്തിനെ വിളിച്ച് തട്ടിക്കൊണ്ടുപോയ വിവരം പറഞ്ഞതിനു പിന്നാലെയാണ് കുടുംബം ഈ കാര്യം അറിഞ്ഞത്. തുടർന്ന് ഹർഷവർദ്ധൻ ചൈത്രയുടെ അമ്മയെ വിളിച്ച് കുട്ടിയെ നൽകണമെന്നും എങ്കിൽ ചൈത്രയെ വെറുതെ വിടാമെന്നും ആവശ്യപ്പെട്ടു. നിലവിൽ ബംഗളൂരു പൊലീസ് ഹർഷവർദ്ധനെതിരെ കേസെടുത്തിട്ടുണ്ട്. വർധൻ എൻ്റർപ്രൈസസിന്‍റെ ഉടമയും സിനിമാ നിർമാതാവുംമാണ് ഹർഷവർദ്ധൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.