അവിവാഹിതയായ 21കാരി ഗർഭിണിയായി; കാട്ടിലെത്തിച്ച് തീകൊളുത്തി മാതാവും സഹോദരനും

ലഖ്നോ: ഗർഭിണിയായ യുവതിയെ മാതാവും സഹോദരനും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഉത്തർ പ്രദേശിലെ ഹാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ഗുരുതര പൊള്ളലേറ്റ 21കാരി ആശുപത്രിയിൽ ചികിത്സയിലാണ്. അവിവാഹിതയായ മകൾ ഗർഭിണിയാണെന്നറിഞ്ഞതോടെ രോഷാകുലരായ വീട്ടുകാർ കുട്ടിയുടെ പിതാവ് ആരാണെന്ന് ചോദിച്ചെങ്കിലും വെളിപ്പെടുത്താൻ യുവതി തയാറായില്ല. ഇതോടെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഗുരുതര പൊള്ളലേറ്റ നിലയിൽ യുവതിയെ കണ്ട കർഷകരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹാപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ സ്ഥിതി ഗുരുതരമായതിനാൽ പിന്നീട് മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മാതാവിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. 

Tags:    
News Summary - Unmarried 21-year-old pregnant; Mother and brother were taken to the forest and set on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.