ആക്രമണത്തിൽ പരിക്കേറ്റ കെ.എസ്.ആർ.ടി.സി ഡ്രൈവർ, അറസ്റ്റിലായ അമീർ ഷാ, മുഹമ്മദ് റിസ്വാൻ
ആലുവ: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കീഴ്മാട് കുറ്റിക്കാത്തോട്ടത്തിൽ വീട്ടിൽ അമീർ ഷാ (21), തോട്ടുമുഖം മുതിരക്കോട് വീട്ടിൽ മുഹമ്മദ് റിസ്വാൻ (24) എന്നിവരെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പകൽ ചാലക്ക ഭാഗത്ത് വച്ച് ഇവർ ഓടിച്ചു വന്ന മോട്ടോർസൈക്കിൾ ബസ്സിനു കുറുകെ നിർത്തി ഡ്രൈവർ ഭാഗത്തുള്ള ഡോർ വലിച്ചു തുറന്ന് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കണ്ടക്ടർക്കും ആക്രമണത്തിൽ പരിക്കേറ്റു.
ആക്രമണത്തിന് ശേഷം ബസ്സിൻ്റെ ചാവിയും കൊണ്ടാണ് ഇവർ മടങ്ങിയത്. പിന്നീട് ഇവർ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവരെ ബന്ധു വീടുകളിൽ നിന്നാണ് പിടികൂടിയത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇവർ ഒളിവിൽ പോയത്. ഓടിച്ചിരുന്ന ഇരുചക്രവാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുട്ടം ഭാഗത്തെ പമ്പിൽ വെച്ച് അന്തർ സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഇരുവർക്കും എതിരെ വേറെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എം. ഷാഹിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.