രാജേഷ്
നെടുമങ്ങാട്: ഇന്റീരിയർ വർക്സ് സ്ഥാപന ഉടമയെ തലക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. സ്ഥാപനത്തിലെ മുൻ തൊഴിലാളി ആനാട് പന്നിയോട്ടുകോണം സ്വദേശി രാജേഷ് (29) ആണ് അറസ്റ്റിലായത്.ഏണിക്കരയിൽ ഇന്റീരിയർ വർക്ക് സ്ഥാപനം നടത്തുന്ന കരകുളം ഏണിക്കര എച്ച്.ആർ 56-എ ഗുരുമംഗലം വീട്ടിൽ വിനോദ്കുമാറിനെ (52) ആണ് ആക്രമിച്ചത്.
സ്ഥാപനം ഏറ്റെടുത്ത ജോലി പ്രതി കൃത്യമായി ചെയ്തുകൊടുക്കാത്തതിനാൽ ഉടമക്ക് തുക നഷ്ടമായി. തുടർന്ന് ഇയാളെ സ്ഥാപനത്തിൽനിന്ന് പറഞ്ഞുവിട്ടു. ജൂൺ 27ന് ഇരുമ്പുവടിയും മറ്റ് ആയുധങ്ങളുമായി കൂട്ടാളി സജീദുമായി ചേർന്ന് ഏണിക്കര ജങ്ഷനിൽ നിന്ന വിനോദിനെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.
ആക്രമണശേഷം ഇരുവരും ബൈക്കിൽ കടന്നു. ഒളിവിൽ കഴിയുകയായിരുന്ന രാജേഷിനെ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി സജീദ് ഒളിവിലാണ്. നെടുമങ്ങാട് സബ് ഇൻസ്പെക്ടർ ഷിബുകുമാർ, എ.എസ്.ഐ രാജേഷ് കുമാർ, സി.പി.ഒ രാഹുൽ ജോൺ എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.