കൊട്ടിയം: വിൽപനക്കായി കാറിൽ കൊണ്ടുപോകുകയായിരുന്ന 60 ആംപ്യൂൾ മയക്കുമരുന്നുമായി രണ്ടുപേരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.
ഇരവിപുരം കാവൽപ്പുര കൊടിയിൽ തെക്കതിൽ വീട്ടിൽ സനോജ് (37), മൈലാപ്പൂര് വലിയവിള വീട്ടിൽ അൽഅമീൻ (25) എന്നിവരാണ് അറസ്റ്റിലായത്.
ഉമയനല്ലൂർ കെട്ടിടം മുക്കിനടുത്തുനിന്നാണ് ഇവർ പിടിയിലായത്. കൊട്ടിയം എസ്.ഐ സുജിത്ത് ജി.നായരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തവെ വെട്ടിച്ചുകടക്കാൻ ശ്രമിച്ച കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എസ്.ഐമാരായ ഷിഹാസ്, റിനോക്സ്, എ.എസ്.ഐമാരായ ഫിറോസ് ഖാൻ, സുരേഷ്, ജയകുമാർ, സി.പി.ഒമാരായ ചന്തു, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.