Posted On
date_range Updated On
date_range ക്ഷേത്രത്തിൽനിന്ന് വിളക്ക് മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
ആലപ്പുഴ: ശ്രീപേച്ചി അമ്മൻകോവിൽ വിശ്വകർമ സമൂഹ ക്ഷേത്രത്തിലെ നിലവിളക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ഇരവുകാടൻ ഒറ്റക്കണ്ടത്തിൽ റഫീക്ക് (18), ഹൗസിങ് കോളനി വാർഡ് അക്കുവില്ലയിൽ ആദിത്യൻ (18) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വട്ടുകളോടുകൂടിയ 10.4 കിലോ തൂക്കംവരുന്ന ഓട്ടുവിളക്കാണ് മോഷ്ടിച്ചത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സമാന കുറ്റകൃത്യങ്ങൾ മറ്റ് സ്റ്റേഷനുകളിൽ നടന്നിട്ടുണ്ടോ എന്നും അന്വേഷിച്ച് വരുന്നതായി സൗത്ത് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.