അറസ്റ്റിലായ ഖാലിദ്, നവാസ്
മട്ടന്നൂര്‍: ചാലോട് -ഇരിക്കൂര്‍ റോഡില്‍ ടവര്‍ സ്റ്റോപ്പിലെ റിട്ട. അധ്യാപിക ദേവിയുടെ മാലകവര്‍ന്ന കേസിലെ രണ്ടുപേരെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മലഗിരി മൂന്നാംപീടിക കരിയില്‍ സ്വദേശി ഖാലിദ്, പാലോട്ടുപള്ളി സ്വദേശിയും ഉളിയില്‍ പടിക്കച്ചാല്‍ താമസക്കാരനുമായ നവാസ് എന്നിവരെയാണ് ഇൻസ്പെക്ടർ കെ.വി. പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
വഴി ചോദിക്കാനെത്തിയ വയോധികയുടെ കഴുത്തില്‍ നിന്ന് അഞ്ചു പവന്റെ സ്വര്‍ണമാല തട്ടിപ്പറിച്ച സംഭവത്തിലാണ് ഇവര്‍ അറസ്റ്റിലായത്. കഴിഞ്ഞ 29ന് രാവിലെ 6.30ഓടെയാണ് നഷ്ടപ്പെട്ടത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ദേവിയുടെ അടുത്തേക്ക് കൂത്തുപറമ്പിലേക്ക് പോകാനുള്ള വഴി ചോദിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. തുടര്‍ന്ന് കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച് ഓടിക്കളയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. നാവാസിനെ ഉരുവച്ചാലില്‍ നിന്നും ഖാലിദിനെ ഇരിക്കൂറില്‍ നിന്നുമാണ് പിടികൂടിയത്. പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പാലോട്ടുപള്ളിയിലെ സുഹൃത്തിന്റെ സ്കൂട്ടര്‍ വാങ്ങിയാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. കൂത്തുപറമ്പ് എ.സി.പി മൂസ വള്ളിക്കാടിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ബൈക്കിലും മറ്റുമായെത്തി നിരവധി സ്ത്രീകളുടെ മാല കവര്‍ന്ന സംഭവമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.