പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
പേരാമ്പ്ര: പന്നിമുക്കിൽനിന്ന് നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. ചേരാപുരം ചെറിയ വരപുറത്ത് സി.വി. അജ്മൽ, ചെറുവണ്ണൂർ വലിയ പറമ്പിൽ മീത്തൽ വി.കെ. അനുമോൾ എന്നിവരാണ് അറസ്റ്റിലായത്.
പേരാമ്പ്ര ഡിവൈ.എസ്.പിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. പേരാമ്പ്രയിൽ നിന്ന് വടകര ഭാഗത്തേക്ക് പോകുമ്പോഴാണ് അറസ്റ്റ്. ഇവരിൽനിന്ന് 14.50 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.