പിടിയിലായ പ്രതികൾ

വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം: രണ്ട് പേർ അറസ്റ്റിൽ

കളിയിക്കാവിള: കോളജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ബലാൽക്കാരം ചെയ്ത കേസിൽ കാമുകന്‍റെ സുഹൃത്തും കാമുകനും അറസ്റ്റിലായി. മടിച്ചൽ കൊക്കുടിവിള സ്വദേശി സജിൻ(25), മടിച്ചൽ വട്ടവിള സ്വദേശി അജിൻ(21) എന്നിവരെ തഞ്ചാവൂരിൽ നിന്ന് മാർത്താണ്ഡം ഓൾ വുമൺ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന് ശേഷം വീട്ടിൽ ആളൊഴിഞ്ഞ സമയം ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിയെ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചു. കളിയിക്കാവിള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലൈംഗികാതിക്രമം നടന്ന കാര്യം അറിയുന്നത്. തുടർന്ന് നടത്തിയ തെരച്ചലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Two arrested for threatening and sexually assaulting a student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.