പ്രതീകാത്മക ചിത്രം
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ 11 വയസ്സുള്ള ഇരട്ട പെൺകുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കാൺപൂരിലെ ഇവരുടെ ഫ്ലാറ്റിൽ വെച്ചാണ് ദാരുണമായ ഈ സംഭവം നടന്നത്.
ഞായറാഴ്ച പുലർച്ചെയാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ഇരട്ട കൊലപാതകത്തിന് ശേഷം പ്രതിയുടെ ഭാര്യ ഇയാൾക്കെതിരെ ഗുരുതരമായ പീഡന ആരോപണങ്ങൾ ഉന്നയിച്ചു. ഭർത്താവ് ഒരു മദ്യപാനിയാണെന്നും തന്നെ പതിവായി മർദ്ദിക്കുകയും ഭക്ഷണം നിഷേധിക്കുകയും ചെയ്യുമായിരുന്നുവെന്നും അവർ പറഞ്ഞു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കമ്മിഷണർ രഘുബീർ ലാൽ പറഞ്ഞു.
2014 ൽ ആയിരുന്നു ശശി രഞ്ജൻ മിശ്രയുടെയും രേഷ്മ ഛേത്രിയുടെയും പ്രണയ വിവാഹം. എന്നാൽ താമസിയാതെ ഇവരുടെ ബന്ധം മോശമാവുകയും ഭർത്താവ് സ്വന്തം മുറിക്കുള്ളിൽ ഉൾപ്പെടെ വീടിലുടനീളം സിസിടിവി കാമറകൾ സ്ഥാപിച്ചിക്കുകയും ചെയിതെന്ന് രേഷ്മ ഛേത്രി പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.