പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

കണ്ണൂർ: പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി. രാമന്തളി സ്വദേശി ഉണ്ണികൃഷ്ണനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നാടകനടനും ഓട്ടോ ഡ്രൈവറുമാണ് ഇയാൾ.

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്നതിനിടയാണ് വീണ്ടും ഇയാളെ സമാന കേസിൽ അറസ്റ്റ് ചെയ്യുന്നത്. ഇത്തവണ ഓട്ടോയിൽ  കയറിയ 16 കാരനെ വീട്ടിൽ ​കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

അഭിജിത്ത്

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ ചെയ്തു. കോഴിക്കോട് മാവൂര്‍ സ്വദേശി അഭിജിത്ത്(24) ആണ് പന്തീരാങ്കാവ് പൊലീസിന്‍റെ പിടിയിലായത്.

ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ തന്ത്രപൂര്‍വം വീട്ടിലെത്തിച്ച് ഉപദ്രവിക്കുകയായിരുന്നു എന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

പെണ്‍കുട്ടി തന്നെയാണ് ഇതുസംബന്ധിച്ച് പന്നിയങ്കര പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - POCSO accused out on bailed again in another POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.