തിരുവനന്തപുരം: വെമ്പായത്ത് ബാറിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് പൊള്ളലേറ്റു. ഇരിഞ്ചയം സ്വദേശി അരുൺ, തേക്കട സ്വദേശി നൗഫൽ, വെമ്പായം സ്വദേശി റിയാസ് എന്നിവർക്കാണ് പൊള്ളലേറ്റത്.
ബാറിൽ ഒറ്റക്കിരുന്നയാളെ മൂവർസംഘം കളിയാക്കിയതാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇത് വാക്കേറ്റത്തിനും കൈയാങ്കളിക്കും കാരണമായി. ഒറ്റക്കിരുന്നയാൾ ബില്ലടച്ച ശേഷം പുറത്തേക്ക് പോകുകയും സമീപത്തെ പമ്പിൽനിന്ന് കന്നാസിൽ പെട്രോൾ വാങ്ങി ബാറിലേക്ക് തിരിച്ചെത്തി. മൂവർ സംഘത്തിന്‍റെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയുമായിരുന്നുവത്രേ.
ഈ സമയം ബാറിലുണ്ടായ മറ്റ് ചിലർക്കും പൊള്ളലേറ്റതായി പറയപ്പെടുന്നു. പരുക്കേറ്റവരെ ആദ്യം കന്യാകുളങ്ങര സി.എച്ച്.സിയിലേക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മാറ്റി. ഒരാളുടെ നില ഗുരുതരമെന്ന് പറയപ്പെടുന്നു. സംഭവത്തിൽ പ്രതിയെ പിടികൂടാനായിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.