തുറിച്ചുനോക്കി; യുവാവിനെ മൂന്ന് പേർ ചേർന്ന് കൊലപ്പെടുത്തി

മുംബൈ: തുറിച്ചുനോക്കിയതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് മൂന്നുപേർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി. മുംബൈയിൽ മാട്ടുംഗയിലെ റസ്റ്ററന്‍റിന് സമീപം ഞാറാഴ്ച രാവിലെയാണ് സംഭവം. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

യുവാവും മറ്റൊരു സുഹൃത്തും മൂന്നുപേരിലൊരാളെ തുറിച്ച് നോക്കുകയായിരുന്നു. തുടർന്ന് യുവാവുമായി മൂവരും വാക് തർക്കത്തിലേർപ്പെട്ടു. പ്രകോപിതരായ പ്രതികൾ യുവാവിനെ ബെൽറ്റുപയോഗിച്ച് അടിക്കുകയും അസഭ്യം പറയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

മർദനത്തെതുടർന്ന് അവശനിലയിലായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Three persons kill man for 'staring' at one of them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.