അ​ശ്വ​ന്ത് ലാ​ൽ, അ​ഭി​നാ​ഥ്, സു​മി​ത് കൃ​ഷ്ണ​ൻ

ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ

എ​ട​ക്ക​ര: മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ഫോ​ട്ടോ​ക​ൾ അ​യ​ച്ചു​കൊ​ടു​ത്ത് എ​ട​ക്ക​ര സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​രാ​യ മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് വ​ട​ക​ര വ​ള്ളി​ക്കാ​ട് മു​ട്ടു​ങ്ങ​ൽ സ്വ​ദേ​ശി​ക​ളാ​യ തെ​ക്കേ മ​ന​യി​ൽ അ​ശ്വ​ന്ത് ലാ​ൽ (23), ത​യ്യ​ൽ കു​നി​യി​ൽ അ​ഭി​നാ​ഥ് (26), കോ​ഴി​പ്പ​റ​മ്പ​ത്ത് സു​മി​ത് കൃ​ഷ്ണ​ൻ (21) എ​ന്നി​വ​രെ​യാ​ണ് എ​ട​ക്ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​നീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ സൈ​ബ​ർ കാ​ർ​ഡ് എ​ന്ന ആ​പ്പി​ലൂ​ടെ 4000 രൂ​പ വാ​യ്പ​യെ​ടു​ത്ത പ​രാ​തി​ക്കാ​രി പ​ലി​ശ​യ​ട​ക്കം തി​രി​ച്ച​ട​വ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, കൂ​ടു​ത​ൽ പ​ണം വാ​യ്പ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ത് തി​രി​ച്ച​ട​ക്കാ​ത്ത​പ​ക്ഷം മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്കും മ​റ്റും അ​യ​ക്കു​മെ​ന്നും പ​റ​ഞ്ഞ് നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ​യാ​യി 43,500 രൂ​പ കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സീ​നി​യ​ർ സി.​പി.​ഒ മാ​രാ​യ അ​നൂ​പ്, പ്രീ​തി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സാ​ബി​ർ അ​ലി, ബി​ന്ദു എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Three people were arrested in the case of extorting money by threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.