പ്ര​തി അ​മ്മി​ണി

വീട്ടമ്മയുടെ മരണം കൊലപാതകം; അയൽവാസിയായ വയോധിക അറസ്റ്റിൽ

സുൽത്താൻ ബത്തേരി: വാഴവറ്റയിൽ 46കാരിയായ വീട്ടമ്മയുടെ മരണം കൊലപാതകം. കേസിൽ അയൽവാസിയായ അറുപതുകാരിയെ അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തു. വാഴവറ്റ എടത്തിൽ ഉന്നതിയിലെ ബാലന്റെ ഭാര്യ അമ്മിണി (60) ആണ് അറസ്റ്റിലായത്. ഇതേ ഉന്നതിയിൽ താമസിക്കുന്ന അമ്മിണി (46) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 28ന് രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ഗുരുതര പരിക്കേറ്റ അമ്മിണി പിന്നീട് മരണപ്പെടുകയുമായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കഴുത്തിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്. തുടർന്ന് അമ്മിണിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആന്റണിയുടെയും, എസ്.ഐ കെ.എം. സന്തോഷ് മോന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.


Tags:    
News Summary - Wayanad Woman Murdered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.