Posted On
date_range Updated On
date_range ഇടുക്കിയിൽ അച്ഛൻ മകനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു, പിന്നാലെ ആത്മഹത്യാശ്രമം
തൊടുപുഴ: മാങ്കുളം ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി.
ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കൊല്ലപ്പെട്ട ജസ്റ്റിൻ ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ബുധനാഴ്ച രാവിലെയും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഈ തർക്കം പിന്നീട് കൈയാങ്കളിയിൽ എത്തി. പിന്നാലെ വീടിനോട് ചേർന്ന് ചായ്പ്പിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് പിതാവ് ജസ്റ്റിന്‍റെ തലക്ക് അടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇതിനുശേഷം പിതാവ് വിഷം കഴിക്കുകയായിരുന്നു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.