ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടിയെടുത്തയാൾ പിടിയിൽ

കൊടുവായൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടിയെടുത്തയാൾ പിടിയിൽ. കൊടുവായൂർ ഗ്ലോബൽ മണി ട്രാൻസ്ഫർ എന്ന ധനകാര്യ സ്ഥാപനത്തിൽനിന്ന് 30,000 രൂപ തട്ടിയെടുത്ത കണ്ണൂർ ഇരിട്ടിയിൽ താമസിക്കുന്ന എറണാകുളം വടുതല സ്വദേശി സി.ഡി. സജേഷിനെയാണ് (34) പുതുനഗരം പൊലീസ് അറസ്റ്റ് ചെയ്തത്.

ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് 30,000 രൂപ അയക്കാൻ പറയുകയും പണം കൈപ്പറ്റിയ ശേഷം പണമായി തിരികെ നൽകാമെന്ന് ജീവനക്കാരെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്ത് വഞ്ചിച്ചതിനാണ് കേസ്. ഓരോ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെത്തി വ്യാപാരികളെയും ധനകാര്യ സ്ഥാപനങ്ങളെയും പരിചയപ്പെട്ട് പണം തട്ടിയെടുത്ത് മുങ്ങുകയാണ് പ്രതിയുടെ രീതി.

കോഴിക്കോട്ടുനിന്ന് 50,000 രൂപയും മട്ടന്നൂരിൽനിന്ന് മൂന്നര ലക്ഷം രൂപയും തട്ടിയെടുത്ത കേസിലും പ്രതിയാണ് സജേഷ് എന്ന് പുതുനഗരം സി.ഐ എ. ദീപകുമാർ പറഞ്ഞു. പ്രതി എറണാകുളത്തുള്ള വിലാസത്തിലും തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന് എസ്.ഐ ദിവാകരൻ അറിയിച്ചു. എറണാകുളം നോർത്തിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Tags:    
News Summary - The man who stole money from the financial institution was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.