ചെന്നൈ: കരൂരിന് സമീപം അനധികൃത കരിങ്കൽ ക്വാറിക്കെതിരെ പരാതി നൽകിയ സാമൂഹിക പ്രവർത്തകനെ ലോറിയിടിച്ച് കൊലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ക്വാറിയുടമയും ലോറി ഡ്രൈവറും അറസ്റ്റിലായി.
കരൂർ പരമത്തികുപ്പം ജഗന്നാഥൻ (52) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീടിന് സമീപം പ്രവർത്തിക്കുന്ന ക്വാറിയുടെ ഉടമ ശെൽവകുമാർ (48), ലോറി ഡ്രൈവർ ശക്തിവേൽ(34) എന്നിവരാണ് പ്രതികൾ.
ശനിയാഴ്ച വൈകീട്ട് ബൈക്കിൽ പോകവേയാണ് അപകടമുണ്ടായത്. തുടർന്നുള്ള അന്വേഷണത്തിലാണ് ശെൽവകുമാറിന്റെ ലോറിയാണ് അപകടത്തിന് കാരണമായതെന്ന് അറിവായത്. 2019ലും ജഗന്നാഥനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. ഈ കേസിൽ ശെൽവകുമാറിനെ പ്രതിചേർത്ത് കേസെടുക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.