പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range യു.എസിൽ ഇന്ത്യൻ യുവതി കുത്തേറ്റ് മരിച്ചു
ന്യൂയോർക്ക്: യു.എസിൽ പുതുവത്സര ദിനത്തിൽ കാണാതായ ഇന്ത്യൻ യുവതിയെ മുൻ കാമുകന്‍റെ അപാർട്മെന്‍റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എല്ലിക്കോട്ട് സിറ്റിയിൽ ഡേറ്റ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റ് ആയ നിഖിത ഗോദിശാല (27)യാണ് കൊല്ലപ്പെട്ടത്. മുൻ കാമുകൻ അർജുൻ ശർമയുടെ മേരിലാന്‍റിലുള്ള അപാർട്മെന്‍റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതായി പൊലീസ് അറിയിച്ചു.
നിഖിതയെ ഡിസംബർ 31 മുതൽ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത് അർജുൻ ശർമയാണെന്നും പൊലീസ് പറഞ്ഞു. ശേഷം അധികൃതർ അപാർട്മെന്‍റിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരാതി നൽകിയ ദിവസം തന്നെ അർജുൻ ഇന്ത്യയിലേക്ക് കടന്നുകളഞ്ഞു.
സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.