പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

കാട്ടൂരിലെ ബാറിൽ ആക്രമണം; മൂന്നു പേര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: കാട്ടൂർ അശോക ബാറിൽ ഗ്ലാസുകൾ എറിഞ്ഞ് പൊട്ടിച്ചത് ചോദ്യം ചെയ്തതിലുളള വിരോധത്താൽ എടത്തിരുത്തി സ്വദേശി മഞ്ഞനംകാട്ടിൽ വീട്ടിൽ ബിജുമോനെ (42) ബിയർകുപ്പി കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ താണിശ്ശേരി സ്വദേശി പാറപറമ്പിൽ കൃഷ്ണകുമാർ (37), കാറളം വെള്ളാനി കുറുവത്ത് ബബീഷ് (43), താണിശ്ശേരി കണ്ണുകാട്ടിൽ ജയേഷ് (35) എന്നിവരെ തൃശൂർ റൂറൽ ജില്ല പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 8.45ഓടെയായിരുന്നു സംഭവം.

ബബീഷ് കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് വധശ്രമക്കേസിലും സ്ത്രീയെ ക്രൂരതക്ക് വിധേയയാക്കിയ കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത മൂന്ന് കേസിലും ഉൾപ്പെടെ 13 ക്രമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

കാട്ടൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ സബീഷ്, ജി.എസ്.ഐ സുധീർ, ജി.എസ്.സി.പി.ഒ സിജു, സി.പി.ഒമാരായ ഫെബിൻ, സുനിൽ അനന്തരാജ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Attack on bar in Kattoor; Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.