മോഷ്ടാവ് വീട്ടുടമയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു

ആലങ്ങാട്: മാളികംപീടികയിൽ മോഷ്ടാവ് വീട്ടുടമയുടെ ദേഹത്ത് പെട്രോളൊഴിച്ചു. ചെങ്ങണിക്കുടത്ത് വീട്ടിൽ നാസറിന്റെ ദേഹത്താണ് പെട്രോൾ ഒഴിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. മകളെ ആലുവ റെയിൽവേ സ്റ്റേഷനിൽ വിട്ടശേഷം തിരികെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം നടന്നത്.

വാഹനം മുറ്റത്ത് നിർത്തിയ ശേഷം നാസർ അകത്തേക്ക് കയറി. പുറത്ത് ശബ്ദം കേട്ട് തിരിച്ചുവന്നപ്പോൾ മുഖംമൂടി ധരിച്ച ആൾ നിൽക്കുന്നത് കണ്ടു. ഉടനെ മോഷ്ടാവ് കയ്യിൽ കരുതിയിരുന്ന പെട്രോൾ വീട്ടുടമയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. തുടർന്ന് വീട്ടുടമയെ തള്ളിയിട്ട ശേഷം മോഷ്ടാവ് ഇരുട്ടിലേക്കു ഓടിമറഞ്ഞു. ഉടൻ ആലുവ വെസ്റ്റ് പൊലീസിൽ അറിയിച്ചു. പൊലീസ് പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല.

Tags:    
News Summary - Thief pours petrol on homeowner's body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.