17കാരി അമ്മയായി, കുഞ്ഞിന് എട്ട് മാസം; 21കാരന്‍ അറസ്റ്റില്‍

അടൂർ: 17കാരി അമ്മയായതിനെ തുടർന്ന് ഒപ്പം താമസിച്ചു വന്ന യുവാവ് അറസ്റ്റിൽ. അടൂര്‍ കടമ്പനാട് തുവയൂർ പുളി വിളയിൽ(ആദിത്യദവനം) ആദിത്യൻ(21) ആണ് പിടിയിലായത്. കുഞ്ഞിന് ഏട്ട് മാസം പ്രായമുണ്ട്.

അടുത്ത ബന്ധു ചൈൽഡ് ലൈനിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏനാത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് ആദിത്യന്‍. ബസിൽ വച്ച് പെൺകുട്ടിയെ പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാവുകയുമായിരുന്നു.

ഇവരുടെ വിവാഹചടങ്ങ് നടത്തിയതായിട്ടാണ് വിവരം. കുറച്ചു നാൾ ഇവർ മാറി താമസിച്ചിരുന്നു. ഈ സമയത്താണ് പെൺകുട്ടി ഗർഭിണിയാകുന്നതും ആണ്‍ കു‍ഞ്ഞിന് ജന്മം നല്‍കുന്നതും.

എന്നാൽ കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. 

Tags:    
News Summary - 17-year-old became a mother, the baby is eight months old; A 21-year-old man was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.