പാലക്കാട്: യുവാവിനെ സഹോദരൻ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫിസ് തെരുവിൽ താമസിക്കുന്ന ആർ. ബാബു ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ആർ. സതീഷിനെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
തമിഴ്നാട് സ്വദേശികളാണ് ഇരുവരും. ബുധനാഴ്ചയാണ് ബാബുവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിൽ ബാബുവിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തി. പിന്നാലെ വാളയാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.