സ്റ്റീൽ പൈപ്പ് കൊണ്ട് യുവാവിനെ ആക്രമിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

കൊ​ല്ലം: വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ സ്റ്റീ​ൽ പൈ​പ്പ് കൊ​ണ്ട് ആ​ക്ര​മി​ച്ച പ്ര​തി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. പ​ള്ളി​ത്തോ​ട്ടം സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള, ഇ​രു​പ​ത്ത​ഞ്ചോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ള്ളി​ത്തോ​ട്ടം കൗ​മു​ദി ന​ഗ​ർ - 48, ലൗ ​ലാ​ൻ​ഡി​ൽ ഷാ​നു സ​ക്കീ​ർ (30) ആ​ണ്​ പ​ള്ളി​ത്തോ​ട്ടം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ് ജോ​ണി​നെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടി​ന്​ രാ​ത്രി 10.30ന്​ ​പ്ര​ദീ​പ് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പ​ള്ളി​ത്തോ​ട്ടം ഗ​ലീ​ലി​യോ ക​ട​പ്പു​റ​ത്ത് നി​ൽ​ക്ക​വെ വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ്ര​തി​യാ​യ ഷാ​നു സ്റ്റീ​ൽ​പൈ​പ്പ് കൊ​ണ്ട് പ്ര​ദീ​പി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ്ര​ദീ​പി​ന് പ​രി​ക്കേ​റ്റു. പ​ള്ളി​ത്തോ​ട്ടം പൊ​ലീ​സി​ന്​ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ്​ സം​ഘം പ്ര​തി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തി​നു​മു​മ്പ് ഇ​യാ​ൾ കാ​പ്പാ നി​യ​മ​പ്ര​കാ​രം മൂ​ന്നു​ത​വ​ണ ക​രു​ത​ൽ ത​ട​ങ്ക​ൽ അ​നു​ഭ​വി​ച്ച​യാ​ളാ​ണ്​ പ്ര​തി. കൂ​ടാ​തെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ കി​ട​ക്ക​വേ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​യി​ട്ടു​ണ്ട്. പ​ള്ളി​ത്തോ​ട്ടം ഇ​ൻ​സ്പെ​ക്ട​ർ ഷെ​ഫീ​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മ​നു, എ​സ്.​സി.​പി.​ഒ സു​നി​ൽ ലാ​സ​ർ, സി.​പി.​ഒ​മാ​രാ​യ സാ​ജ​ൻ ജേ​ക്ക​ബ്, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Notorious goon arrested for attacking youth with steel pipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.