ലഖ്നൗ: ഉത്തർ പ്രദേശിലെ ബാസ്തി ജില്ലയിൽ കമിതാക്കളായ പെൺകുട്ടിയെയും 18കാരനായ ആൺകുട്ടിയെയും പെൺകുട്ടിയുടെ കുടുംബം കൊലപ്പെടുത്തി. ദുരഭിമാനക്കൊലയാണിതെന്നാണ് റിപ്പോർട്ട്. റുധൗലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിടുകയും ആൺകുട്ടിയുടെ മൃതശരീരം അടുത്തുള്ള കരിമ്പിൻ പാടത്ത് ഉപേക്ഷിക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ആൺകുട്ടിയുടെ ശരീരം കരിമ്പിൻ പാടത്ത് കണ്ടതിനെ തുടർന്ന് കർഷൻ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗ്രാമത്തിലെ ഒരാൾക്ക് വേണ്ടി ട്രാക്ടർ ഓടിക്കുകയായിരുന്നു കൊല്ലപ്പെട്ട യുവാവ്. രാത്രി വീട്ടിൽനിന്ന് പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. യുവാവ് ട്രാക്ടർ ഉടമയുടെ വീട്ടിലേക്കാണ് പോയതെന്ന് സഹോദരൻ പൊലീസിന് മൊഴിനൽകി. തുടർന്ന് ട്രാക്ടർ ഉടമയുടെ വീട്ടിലേക്ക് പോയ പൊലീസ് അയാളുടെ സഹോദരിയും അതേ ദിവസം ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം നടത്താനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും എ.എസ്.പി ദീപേന്ദ്ര ചൗധരി പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ദുരഭിമാനക്കൊലയാണിതെന്ന് ആരോപിച്ച് ആൺകുട്ടിയുടെ കുടുംബം രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.