ന്യൂഡൽഹി: ഡൽഹി സർക്കാർ സ്കൂളിൽ അധ്യാപികയിൽ നിന്ന് അഞ്ചാംക്ലാസ് വിദ്യാർഥിനി നേരിട്ടത് ക്രൂര പീഡനം. അധ്യാപിക സ്കൂളിന്റെ ഒന്നാംനിലയിൽ നിന്ന് തള്ളിയിട്ട പെൺകുട്ടി അപകട നില തരണം ചെയ്തു.
അവരെന്നെ കത്രിക കൊണ്ട് കുത്തി...എന്റെ മുടിക്ക് കുത്തിപ്പിടിച്ചു സ്കൂളിന്റെ ഒന്നാംനിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടു...ഞാനൊരു തെറ്റും ചെയ്തിട്ടില്ല- താൻ നേരിട്ട ക്രൂര മർദ്ദനത്തെ കുറിച്ച് അവൾ എ.എൻ.ഐയോട് പറഞ്ഞു.
വീഴ്ചയിൽ ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ഹിന്ദു റാവു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അധ്യാപികയായ ഗീത ദേശ് വാളിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലക്കുറ്റത്തിനാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കുട്ടിയെ അധ്യാപിക മർദ്ദിക്കാനുള്ള കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.