Posted On
date_range Updated On
date_range ആഫ്രിക്കൻ വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം
മനാമ: ആഫ്രിക്കൻ വനിതയെ കൊലപ്പെടുത്തിയ ഏഷ്യൻ വംശജന് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവു വിധിച്ചു. ഗുദൈബിയയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പേരിലാണ് ആഫ്രിക്കൻ വനിതയെ ഇയാൾ കൊലപ്പെടുത്തിയത്. രണ്ടു പ്രതികളാണ് സംഭവത്തെത്തുടർന്ന് പിടിയിലായത്. രണ്ടാം പ്രതിക്ക് ആറുമാസം തടവാണ് കോടതി വിധിച്ചത്. ശിക്ഷ കാലാവധിക്കുശേഷം രണ്ടു പേരെയും തിരികെ വരാനാവാത്തവിധം നാടുകടത്താനും കോടതി വിധിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.