പഞ്ചാബിൽ സ്കൂളിലെ സ്വിമ്മിങ് പൂളിൽ വിദ്യാർഥി മരിച്ച നിലയിൽ

അമൃത്സർ: പഞ്ചാബിൽ സ്വിമ്മിങ് പൂളിൽ വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീഗുരു ഹർക്രിഷന്‍ പബ്ലിക് സ്കൂൾ ഓഫ് എക്സലന്‍സിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ആര്യനെയാണ്(18) സ്കൂളിലെ സ്വമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവത്തിന് പിന്നാലെ രാത്രി എട്ട് മണിയോടെ വിദ്യാർഥിയെ നോവ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സ്കൂളിൽ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ പങ്കെടുക്കാന്‍ വേണ്ടി മകന്‍ പോയതായിരുന്നുവെന്ന് ആര്യന്‍റെ അമ്മ സുനിത അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സ്കൂൾ മാനേജ്മെന്റ് ഭാരവാഹികൾ അവിടെനിന്ന് പോയതായും പിന്നീട് കുടുംബവുമായി ബന്ധപ്പെട്ടില്ലെന്നും അമ്മ ആരോപിച്ചു. സ്വിമ്മിങ് പൂളിനുള്ളിൽ വെച്ച് ആര്യന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടില്ലെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. അതേ സമയം സംഭവം നടന്ന് ഉടൻ തന്നെ സ്കൂൾ മാനേജ്മെന്റോ കുടുംബമോ വിവരം പൊലീസിനെ അറിയിക്കാത്തതിൽ അത്ഭുതമുണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും എ.സി.പി രവീന്ദർ സിങ് സിദ്ധു പറഞ്ഞു.

Tags:    
News Summary - Student found dead in school swimming pool in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.