ന്യൂഡൽഹി: ഹോംവർക്ക് മുഴുവനായി ചെയ്യാത്തതിന്റെ പേരിൽ ആറും എട്ടും വയസുള്ള സഹോദരിമാരെ ക്രൂരമായി മർദ്ദിച്ച് ട്യൂഷൻ മാസ്റ്റർ. ഡൽഹിയിലെ ഭൽസ്വ ഡെയ്റി ഭാഗത്താണ് സംഭവം. തുടർന്ന് ഡൽഹി വനിത കമ്മീഷൻ വിശദീകരണം തേടി. വീടിനടുത്തുള്ള ട്യൂഷൻ സെന്ററിലാണ് പെൺകുട്ടികൾ പോയിരുന്നത്.
ആഗസ്റ്റ് 31ന് ഉച്ചത്തിൽ കരഞ്ഞ് വീട്ടിലെത്തിയ മക്കളോട് പിതാവ് കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഒരു കുട്ടി അബോധാവസ്ഥയിലാവുകയും ചെയ്തു. ഹോംവർക്ക് പൂർത്തിയാക്കാത്തതിന് ട്യൂഷൻ മാസ്റ്റർ പൈപ്പ് കൊണ്ടാണ് മർദ്ദിച്ചതെന്നും പെൺകുട്ടികൾ പറഞ്ഞു.
ഒരു മുറിയിൽ പൂട്ടിയിട്ടാണ് പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് അധ്യാപകൻ കുട്ടികളെ മർദ്ദിച്ചത്. മർദ്ദനമേറ്റതിന്റെ നിരവധി പാടുകൾ ഇവരുടെ ദേഹത്തുണ്ടായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എത്രയും പെട്ടെന്ന് ട്യൂഷൻ അധ്യാപകനെതിരെ ഈമാസം ആറിനകം നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി വനിത കമ്മീഷൻ കത്തയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.