അബൂബക്കർ
ലൈംഗിക പീഡനം: സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ
നീലേശ്വരം: നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സി.പി.എം കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റി അംഗത്തെ ഹോസ്ദുര്‍ഗ് പൊലീസ് ഇൻസ്പെക്ടര്‍ കെ.പി. ഷൈനും സംഘവും അറസ്റ്റുചെയ്തു.
പടന്നക്കാട് കരുവളത്തെ എം. അബൂബക്കറിനെയാണ് (68) പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് വീടിനടുത്തുള്ള ഒമ്പതു വയസ്സുകാരിയെ അബൂബക്കര്‍ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്കി. പൊലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തശേഷം പോക്സോ കുറ്റം ചുമത്തി കേസെടുത്തു. തുടര്‍ന്ന് അബൂബക്കറിനെ വീട്ടില്‍ നിന്നും അറസ്റ്റുചെയ്യുകയായിരുന്നു. ജില്ല ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം ഇയാളെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.