Posted On
date_range Updated On
date_range ആറു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് 62 വർഷം കഠിനതടവും 3 ലക്ഷം പിഴയും
പട്ടാമ്പി: ആറുവയസ്സുകാരിക്കു നേരെ മദ്റസയിൽ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 62 വർഷം കഠിനതടവും 3,00,000 രൂപ പിഴയും വിധിച്ചു. മലപ്പുറം കൊളത്തൂർ കരുവമ്പലം പറമ്പൻവീട്ടിൽ അബ്ദുൽ ഹകീമിനെയാണ് (27) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.
പിഴസംഖ്യ ഇരക്ക് നൽകാനും വിധിയായി. ഉചിതമായ സംഖ്യ നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു. കൊപ്പം സബ് ഇൻസ്പെക്ടർ എം.ബി. രാജേഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.