ലൈംഗിക അതിക്രമം: ബസ് കണ്ടക്ടർ പിടിയിൽ

കോട്ടയം: ബസിൽ വിദ്യാർഥികളോട് ലൈംഗിക അതിക്രമം കാട്ടിയ കണ്ടക്ടറെ അറസ്റ്റ് ചെയ്തു. മറിയപ്പള്ളി മുട്ടം അത്തിക്കളത്തിൽ വീട്ടിൽ ബിജി എന്ന എ.ജെ. വർഗീസിനെയാണ് (52) പോക്സോ നിയമപ്രകാരം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം-ചങ്ങനാശ്ശേരി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ഇയാൾ സ്കൂൾ വിദ്യാർഥികളോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പരാതിയെത്തുടർന്ന് വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു.

വെസ്റ്റ് എസ്.എച്ച്.ഒ ആർ. പ്രശാന്ത് കുമാർ, എസ്.ഐ ടി. ശ്രീജിത്, സി.പി.ഒമാരായ കാനേഷ്, സുരേഷ്, വിപിൻ, ഷെജിമോൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Sexual assault: Bus conductor arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.