യു.പിയിൽ സീരിയൽ കില്ലർ: ബലാൽസംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നു, സംശയിക്കുന്നയാളിെൻറ ഫോട്ടോ പൊലീസ് പുറത്തുവിട്ടു
ഉത്തർപ്രദേശിലെ ബരാബങ്കിയിൽ നാടിനെ വിറപ്പിച്ച് സീരിയൽ കില്ലർ. കൊലയാളി ഏതാനും ദിവസങ്ങൾക്കുള്ളിൽ മൂന്ന് സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. ഒളിവിൽപ്പോയ കൊലയാളിയെ കണ്ടെത്തുന്നതിനായി ബരാബങ്കി പൊലീസിെൻറ ആറ് സംഘങ്ങളാണിപ്പോൾ തിരച്ചിൽ നടത്തുന്നത്. സംശയിക്കുന്നയാളുടെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
പ്രായമായ സ്ത്രീകളെയാണ് കൊലയാളി ലക്ഷ്യമിടുന്നതെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ ആറിന് അയോധ്യയിലെ ഖുഷേതി ഗ്രാമത്തിൽ ആദ്യ മൃതദേഹം കണ്ടെത്തി. ഏതാനും ദിവസങ്ങൾക്ക് ശേഷം ഡിസംബർ 17 ന് ബാരാബങ്കിയിൽ രണ്ടാമത്തെ മൃതദേഹം കണ്ടെത്തി.ഡിസംബർ 29 ന് തഥാർഹ ഗ്രാമത്തിൽ മലമൂത്ര വിസർജ്ജനത്തിനായി വീടിന് പുറത്ത് പോയ സ്ത്രീയെ കാണാതാവുകയായിരുന്നു.
അടുത്ത ദിവസമാണ് വസ്ത്രങ്ങളില്ലാതെ മൃതദേഹം കണ്ടെത്തിയത്. മരിച്ച സ്ത്രീകളെല്ലാം 50 നും 60 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരെയെല്ലാം ബലാൽസംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാം സനേഹി ഘട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പ്രദേശത്ത് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതിനെ തുടർന്ന് പൊലീസും നാട്ടുകാരും ജാഗ്രതയിലാണ്. ബരാബങ്കി പൊലീസിെൻറ ആറ് ടീമുകൾ നിലവിൽ കൊലയാളിയെ അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.