സഞ്ജിത് വധം: പ്രോസിക്യൂഷന്‍ വാദം തുടങ്ങി

പാലക്കാട്: ആര്‍.എസ്.എസ് നേതാവ് സഞ്ജിത് വധക്കേസ് പ്രാരംഭ വാദം തുടങ്ങി. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനു മുന്നോടിയായുള്ള വാദമാണ് അഡീഷനല്‍ ജില്ല കോടതി (ഒന്ന്) ജഡ്ജി എല്‍. ജെയവന്ത് മുമ്പാകെ കഴിഞ്ഞദിവസം പ്രോസിക്യൂഷന്‍ വാദം തുടങ്ങിയത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേരടക്കം 12 പ്രതികള്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളുടെ പങ്കും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.2021 നവംബര്‍ 15ന് രാവിലെ ഒമ്പതിന് കിണാശേരി മമ്പറത്തിന് സമീപം കാറിലെത്തിയ അഞ്ചംഗം അക്രമി സംഘം സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ സംഞ്ജിത്തിന് ബന്ധമുണ്ടായിരുന്നെന്നും ഇയാളാണ് ഇത്തരത്തില്‍ അതിക്രമത്തിന് നേതൃത്വം നല്‍കുന്നതെന്നുമുള്ള കാഴ്ചപ്പാടിലാണ് പ്രതികള്‍ കൊലപാതകം ആസുത്രണം ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ 23 ഓളം പ്രതികളാണുള്ളത്. ഇതില്‍ 14 പേര്‍ അറസ്റ്റിലായി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. ആനന്ദ് ഹാജരായി.

Tags:    
News Summary - Sanjith murder: Prosecution begins argument

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.