റഷീദ്, ജുനൈദ്
വാഴക്കാട്: എടവണ്ണപ്പാറയിൽ പണിതീരാത്ത വീട് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിവന്ന സംഘത്തിലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് സ്വദേശി മലാട്ടിക്കൽ വീട്ടിൽ റഷീദ് എന്ന നാടൻ റഷീദ് (40), വിക്കോട് എടവണ്ണപ്പാറ ചെറുവായൂർ സ്വദേശി വീട്ടിൽ ജുനൈദ് (40) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എം.ഡി.എം.എ, എൽ.എസ്.ഡി, ഹാഷിഷ് ഓയിൽ തുടങ്ങിയവ പിടികൂടിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് ജുനൈദിന്റെ വീട്ടിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടിയത്. 2024 ൽ കൊണ്ടോട്ടിയിൽ 100 ഗ്രാം എം.ഡി എം.എയും കഞ്ചാവും പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ് നാടൻ റഷീദ്. ഈ കേസിൽ ഒളിവിലായിരുന്നു റഷീദ്. ഇയാളുടെ പേരിൽ കൊണ്ടോട്ടി, മഞ്ചേരി എന്നിവിടങ്ങളിൽ ലഹരിക്കേസും കരിപ്പൂർ, കോട്ടക്കൽ സ്റ്റേഷനുകളിൽ റോബറി കേസും നിലവിലുണ്ട്.
മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, എസ്.ഐ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ജില്ല ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോം ടീമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.