Posted On
date_range Updated On
date_range ലൈംഗികാതിക്രമം: പ്രതി പിടിയിൽ
ഫറോക്ക്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പത്തനംതിട്ട നൂറനാട് പാലവിളയിൽ വീട്ടിൽ അശ്വിൻ എസ്. രാജി (33)നെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. 2022 നവംബർ പലതവണകളായി പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതിനാണ് പ്രതിക്കെതിരെയുള്ള കേസ്.
ഇയാൾ സോഷ്യൽ മീഡിയ വഴി അശ്ലീല വിഡിയോകള്‍ അയച്ചുകൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് പ്രതി പെൺകുട്ടിയെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത്, എസ്.ഐ. സജിനി, ഗ്രേഡ്.എസ്.ഐ ലതീഷ്കുമാർ, സി.പി.ഒ ജാസിൽ, ഹോംഗാർഡ് പ്രബിൻ, അസി.കമീഷണർ എ.എം.സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അരുൺ, സി.പി.ഒ അനൂജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.