പ്രതി
മംഗളൂരു: മുൽക്കി താലൂക്കിൽ എലിഞ്ചെ ഗ്രാമത്തിലെ മുത്തയ്യകേരി അഗിൻഡകാടുവിൽ നടന്ന ഇരട്ടക്കൊലപാതകക്കേസിൽ പ്രതിക്ക് മംഗളൂരു അഡീ. ജില്ല സെഷൻസ് കോടതി (രണ്ട്) ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. അയൽവാസി അൽഫോൺസ് സൽദാനക്കാണ് ജഡ്ജി ജഗദീഷിന്റെ ശിക്ഷ. 2020 ഏപ്രിൽ 29നാണ് കേസിനാസ്പദ സംഭവം നടന്നത്.
വീടിനടുത്തുള്ള മരക്കൊമ്പുകൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് അയൽവാസികളായ വിന്നി എന്ന വിൻസെന്റ് ഡിസൂസയെയും ഭാര്യ ഹെലൻ റോസി റോഡ്രിഗസിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്. അന്നത്തെ മുൽക്കി പൊലീസ് ഇൻസ്പെക്ടർ ജയറാം ഡി. ഗൗഡ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി ജൂഡിത്ത് ഒല്ല മാർഗരറ്റ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.