മോഷണം നടന്ന വീട്ടിൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു
മുക്കം: വീട്ടുകാർ ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയ സമയത്ത് ഓടിളക്കി വീട്ടിൽ കയറി വൻ മോഷണം. കാരശ്ശേരി കുമാരനെല്ലൂർ കൂടങ്ങര മുക്കിലെ ഷറീനയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി എട്ടിനും 10നും ഇടയിൽ മോഷണം നടന്നത്. 30 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു.
ഷറീനയുടെ മകളുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അലമാരക്കടിയിൽ പെട്ടികളിലായി സൂക്ഷിച്ചതായിരുന്നു ആഭരണങ്ങൾ. വീട്ടിലെ അലമാര ഉൾപ്പെടെ വാരിവലിച്ചിട്ട നിലയിലായിരുന്നു. സൽക്കാരത്തിന് പോയി മടങ്ങിയെത്തിയ കുടുംബം വീട്ടിലെ വാതിൽ അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധയിൽപെട്ടതോടെ നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഉടനെ മുക്കം പൊലീസിൽ വിവരമറിയിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി സുഷീർ, മുക്കം ഇൻസ്പെക്ടർ എസ്. അൻഷാദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.