ഷാജഹാന്, ഹര്ജത് അലി, ഉവൈസ്
പെരുമ്പാവൂര്‍: അന്തര്‍ സംസ്ഥാന തൊഴിലാളിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി പണംകവർന്ന കേസില്‍ രണ്ട് അസം സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. നാഗോണ്‍ സ്വദേശികളായ ഷാജഹാന് (23), ഹര്ജത് അലി (20), മാറമ്പിള്ളി വാഴക്കുളത്ത് തുകലില്‍ വീട്ടില്‍ ഉവൈസ് (39) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി ഒക്കല്‍ ഭാഗത്ത് വാടകക്ക് താമസിക്കുന്ന അസം സ്വദേശി സദ്ദാം ഹുസൈന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ഇയാളെയും ഭാര്യയെയും മകനെയും ഉപദ്രവിച്ചശേഷം ഭാര്യയുടെ കൈവശമുണ്ടായിരുന്ന 90,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഇവര്‍ സദ്ദാമിന്റെ വീടിനടുത്ത് താമസിക്കുന്ന അന്തര്‍ സംസ്ഥാനക്കാരനായ ഇക്രമൂല് എന്നയാളെ കാറില്‍കയറ്റി തട്ടിക്കൊണ്ടുപോയി ഇയാളുടെ പക്കലുണ്ടായിരുന്ന 1,57,000 രൂപ കവര്‍ന്നതായും പരാതിയിൽ പറയുന്നു.
ഉവൈസ് പെരുമ്പാവൂര്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉൾപെട്ടയാളാണ്. ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം.തോമസ്, ജോസി എം.ജോണ്സന്, എ.എസ്.ഐ എന്‍.കെ. ബിജു, എസ്.സി.പി.ഒമാരയ പി.എ. അബ്ദുൽ മനാഫ്, എം.എം. സുധീഷ്, സി.പി.ഒ കെ.എ. അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.