ഗുജറാത്തിലെ കൃഷിയിടത്തിൽ നിന്നും 11 കോടിയുടെ കഞ്ചാവും കറുപ്പ് ചെടികളും പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ സിഹോർ താലൂക്കിലെ കൃഷിയിടത്തിൽ നിന്നും പൊലീസ് നടത്തിയ റെയ്ഡിൽ 11 കോടി വിപണി വില മതിക്കുന്ന കഞ്ചാവും കറുപ്പ് ചെടികളും പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 1100 കിലോയിലധികം വരുന്ന പച്ച കഞ്ചാവും കറുപ്പും ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

സംഭവത്തിൽ കൃഷിയിടത്തിന്‍റെ ഉടമകളും സഹോദരങ്ങളുമായ ബോഗാ ചൗഹാൻ, സഞ്ജയ് ചൗഹാൻ എന്നിവരെ അറസ്റ്റ് ചെയ്തതായി പെലിസ് അറിയിച്ചു.സാർ, സഖവദാർ എന്നി ഗ്രാമങ്ങളുടെ അതിർത്തിയിലുളള മർബി ധോരവാലി എന്ന തോട്ടത്തിലാണ് ഞായറാഴ്ച പുലർച്ചെ സിഹോർ പൊലിസിന്‍റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്. സാധാരണ കൃഷികളുടെ മറവിലാണ് വൻതോതിൽ ലഹരി ചെടികൾ വളർത്തിയിരുന്നത്.

1087 കിലോയിലധികം വരുന്ന പച്ച കറുപ്പ് ചെടികൾ, 19 കിലോ പച്ച കഞ്ചാവ് ,20 കിലോയോളം ഉണങ്ങിയ കറുപ്പ് കായകൾ എന്നിവയാണ് പൊലിസ് പിടിച്ചെടുത്തത്. പോലീസ് ഇൻസ്പെക്ടർ ബി.ഡി ജഡേജയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. എൻ.ഡി.പി.എസ് നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചും ലഹരി മരുന്ന് കടത്ത് ശ്യംഖലയെ കുറിച്ചും പൊലിസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. 

Tags:    
News Summary - Cannabis and opium plants worth Rs 11 crore seized from farm in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.