Posted On
date_range Updated On
date_range രാജസ്ഥാനിൽ നാലു മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു
ജയ്പൂർ: രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നാലു മക്കളെ കൊലപ്പെടുത്തി 27കാരി ആത്മഹത്യ ചെയ്തു. മക്കളിൽ മൂന്നുപേർ പെൺകുട്ടികളാണ്. നാലു കുട്ടികളെയും യുവതി സ്റ്റീൽ ഡ്രമ്മിൽ അടച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടികൾ ശ്വാസംമുട്ടിയാണ് മരിച്ചത്. പൊലീസ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മരിച്ച യുവതിയുടെ ഭർത്താവ് ഖനിത്തൊഴിലാളിയാണ്. ഭർത്താവ് ജോലിക്കു പോയപ്പോഴാണ് സംഭവം.
മരണവിവരം അയൽക്കാരാണ് പൊലീസിനെ അറിയിച്ചത്. ദമ്പതികൾ പതിവായി കലഹമുണ്ടാവാറുണ്ടെന്നും അതാകാം മരണകാരണമെന്നും അയൽക്കാർ പൊലീസിനോട് പറഞ്ഞു. പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.