Posted On
date_range Updated On
date_range ഭർത്താവുമായി വഴക്ക്; യുവതി മകനെ മുതലകൾക്ക് എറിഞ്ഞുകൊടുത്തു
ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് 32 കാരി മകനെ മുതലകൾക്ക് എറിഞ്ഞു കൊടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ കുട്ടിയുടെ അമ്മ സാവിത്രി(32), അച്ഛൻ രവികുമാർ (36) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനനം മുതൽ കേൾവിയും സംസാരശേഷിയും ഇല്ലാത്ത മകൻ വിനോദിൻ്റെ (6) ശാരീരികാവസ്ഥയെ ചൊല്ലി ദമ്പതികൾ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്‌ച രാത്രി ഇതേ ചൊല്ലിയുള്ള വഴക്ക് രൂക്ഷമായതിനെ തുടർന്ന് സാവിത്രി മകനെ മുതല നിറഞ്ഞ മാലിന്യ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചു. പോലീസും ഫയർഫോഴ്‌സ് മുങ്ങൽ വിദഗ്ധരും നടത്തിയ അന്വേഷണത്തിൽ മുതല ഭാഗികമായി ഭക്ഷിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.