Posted On
date_range Updated On
date_range സ്വകാര്യബസ് കണ്ടക്ടർക്ക് കുത്തേറ്റു
കോട്ടയം: നീലിമംഗലത്ത് സ്വകാര്യ ബസ് കണ്ടക്ടറെ നാലംഗ സംഘം കുത്തിപ്പരിക്കേൽപിച്ചു. ബസിന്‍റെ ബെല്ലടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് സംഘം കണ്ടക്ടറെ കുത്തിപ്പരിക്കേൽപിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ എസ്.എച്ച് മൗണ്ട് തറപ്പേൽ വീട്ടിൽ കുര്യൻ തോമസിനെ (57) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് നാലോടെ എം.സി റോഡിൽ നീലിമംഗലം ഭാഗത്തായിരുന്നു സംഭവം. ബസ് റോഡരികിൽ നിർത്തിയതോടെ അക്രമിസംഘം കടന്നുകളഞ്ഞു. പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ഗാന്ധിനഗർ സവദേശികളായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.