Posted On
date_range Updated On
date_range പ്രീമിയർ ലീഗ്: സിറ്റിയെ തളച്ച് ന്യൂകാസിൽ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുനൈറ്റഡിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. സെന്റ് ജെയിംസ് പാർക്കിൽ ചാമ്പ്യന്മാരെ 1-1ൽ തളക്കുകയായിരുന്നു ആതിഥേയർ. 35ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോളിലൂടെ മുന്നിലെത്തിയതായിരുന്നു സിറ്റി.
എന്നാൽ, 58ാം മിനിറ്റിലെ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ആന്റണി ഗോർഡൻ ന്യൂകാസിലിന് സമനില നേടിക്കൊടുത്തു. സീസണിൽ ഇതാദ്യമായി സിറ്റി സൂപ്പർ താരം എർലിങ് ഹാലൻഡിന് സ്കോർ ചെയ്യാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.